
കണ്ണമ്പ്ര – ഋഷിനാരദമംഗലം വേലയോടനുബന്ധിച്ച് ശനിയാഴ്ച മൂന്ന് മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടക്കഞ്ചേരി പോലീസ് അറിയച്ചു. വടക്കഞ്ചേരിയിൽ നിന്ന് കണ്ണമ്പ്രഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുളിങ്കൂട്ടത്ത് നിന്നും തിരിഞ്ഞ് മണപ്പാടം വഴി പോകണം. കല്ലിങ്കൽപ്പാടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കല്ലേരിയിൽ നിന്നും തിരിഞ്ഞ് കൊട്ടേക്കാട്ടിലൂടെ പോകേണ്ടതാണ്. പുതുക്കോട് ഭാഗത്തു നിന്നും തൃശുർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോട്ടേക്കാട്ടിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പോകേണ്ടതാണ്.