തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു.

തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു. എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ഐ സി എൽ ഫിൻകോർപ്പ് )ആണ് മണ്ഡപം പണികൾ നടത്തി കൂടെ ലിഫ്റ്റ് അടക്കം വെച്ച് ഭഗവാന് സമർപ്പിക്കുന്നത്.

ക്ഷേത്രം തന്ത്രി ബഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് അനിൽകുമാറിന്റെ സഹധർമ്മിണി ഉമാ അനിൽ കുമാർ, മകൻ അമൽജിത്ത് എ മേനോൻ, എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഡോ. പത്മശ്രീ സുന്ദർ മേനോൻ, വൈസ് പ്രസി. പ്രശാന്ത് മേനോൻ, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോ. സെക്ര പി ശശിധരൻ മറ്റു കമ്മിറ്റി അംഗങ്ങൾ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.