മലപ്പുറം- തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.ദിനംപ്രതി ആവശ്യ സേവനങ്ങൾക്കായി നിരവധി വാഹനങ്ങളാണ് തൃശൂർ ജില്ലയിലേക്ക് മലപ്പുറത്ത് നിന്നും പ്രവേശിക്കുന്നത്.ഈ സാഹചര്യം കണക്കിലെടുത്താണ് ചെക്ക്പോസ്റ്റ് അണുവിമുക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്.തുടർന്നാണ് ഫയർ ഫോഴ്സ് ഇൗ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.