മണ്ണൂത്തി – വടക്കുംഞ്ചേരി ദേശീയപാത മുളയം റോഡിന് സമീപം റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റു. അന്യ സംസ്ഥാനക്കാരനായ സദയകുമാറിനാണ് പരിക്കേറ്റത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് വന്ന കാറാണ് ഇടിച്ചത്. പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി.