ഒറ്റപ്പാലം താലൂക്ക്തല അദാലത്തില്‍ റേഷൻ കാർഡ് തരം മാറ്റലുമായി ബന്ധപ്പെട്ട് 104 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 55 പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചു. 18 മഞ്ഞകാർഡുകളും 28 പിങ്ക്മുൻഗണന കാർഡുകളുമായി 46 കാർഡുകൾ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയും എം.ബി രാജേഷും ചേർന്ന് അദാലത്ത് വേദിയിൽ വിതരണം ചെയ്തു. മറ്റുള്ളവരുടെ കാര്‍ഡുകള്‍ അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും.