നഗരത്തിൽ ഡ്രോൺ നിയന്ത്രണം.

2024 വർഷത്ത ബോൺ നതാലെ ക്രിസ്തുമസ്സ് ആഘോഷത്തി നോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം. എന്നിവിടങ്ങളിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ചു.

ഡ്രോൺ/ഡ്രോൺ ക്യാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യമായിട്ടുള്ളതിനാലാണ് ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ. ഐ. പി. എസ് 2021 ലെ ഡ്രോൺ റൂളിലെ റൂൾ 24(2) പ്രകാരം ഡ്രോൺ നിരോധനം ഏർപെടുത്തിയിരിക്കുന്നത്.

ഒരു പ്രത്യേക മേഖലയിലെ ഡ്രോൺ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ Temporary Red Zone ആയി പ്രഖ്യാപിക്കുകയാണ് ഈ റൂൾ പ്രകാരം ചെയ്യുന്നത് ആയതിനാൽ ബോൺ നതാലെയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 27.12. 2024 തിയ്യതി 08.00 AM മുതൽ 28.12.2024 തിയ്യതി കാലത്ത് 8.00 മണിവരെ ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ച് കൊണ്ട് സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നീ ഭാഗങ്ങളെ Temporary Red Zone ആയി കമ്മീഷണർ പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കു ന്നതാണെന്നൂം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് വ്യക്തമാക്കി.