ഗുരുവായൂരിൽ ആഘോഷങ്ങളുടെ തിരക്ക്. 16 മുതൽ ജനുവരി 19വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു.

uruvayur temple guruvayoor

ഗുരുവായൂർ മണ്ഡല മകര വിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട് 3.30നു തുറക്കും. നട തുറന്നയുടൻ ശീവേലി എഴുന്നള്ളിപ്പ്.

തുടർന്ന് ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. ഈ ദിവസങ്ങളിൽ ഉദയാസ്തമയ പൂജ ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച ദേവസ്വം വക ഉദയാസ്ത മയ പൂജയുണ്ട്. പിന്നീട് ജനുവരി അവസാന ആഴ്ചയിലാണ് ഉദയാസ്തമയ പൂജ. ഏകാദശി വിളക്ക് തിങ്കളാഴ്ച്‌ച ആരംഭിക്കും..