നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു..

വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍ നിന്ന്, 153660 പേര്‍.സൗദി അറേബ്യയില്‍ നിന്ന് 47268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്.
യുകെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.