കാഞ്ഞാണി: പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ ഹൈലെവൽ കനാലിൽ (പാലക്കുഴി) വയോധികന്റെ മൃത ദേഹം കണ്ടെത്തി. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ (72) ആണ് മ രിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ മുതൽ ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ അയ്യന്തോൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് ഉച്ചയോടെ പെരുമ്പുഴയിൽ മൃ തദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും എത്തിയാണ് മൃ തദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റിന് ശേഷം മൃ തദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.