
തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ പൂര പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയണം. പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരുമെന്ന് സുരേഷ്ഗോപി. വെടിക്കെട്ട് ആസ്വദിക്കാനായി പുതിയ ക്രമീകരണങ്ങൾ വരുമെന്ന് അദ്ദേഹം പറഞ്ഞു. പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശ്ശൂരിൽ ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു. കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു. ഇതിന്റെ തീരമാനത്തിനായി പുതിയ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.