ചാവക്കാട്: പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥല ത്ത് ‘കൂടിയിട്ട് കത്തിച്ച അന്തർസസ്ഥാന തൊഴിലാളികൾക്കെതിരെ 20,000 രൂപ പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത്. പഞ്ചായ ത്ത് 14-ാം വാർഡ് എടക്കഴിയൂർ ബീച്ചിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കെതിരെയാണ് പുന്നയൂർ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. 20,000 രൂപ പിഴ നിശ്ചയിച്ച് പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ നോട്ടീസ് നൽകി. അതിഥി തൊഴിലാളികളായ ഇർഷാദലിയും സംഘവുമാണ് പഴയ തുണികളും പ്ലാസ്റ്റിക് മാലിന്യ ങ്ങളും കത്തിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്.