ദേശീയപാതയിൽ ഗതാഗത കുരുക്ക്.

മുടിക്കോട് അടിപ്പാത പണിയുന്നതിൻ്റെ ഭാഗമായി സർവ്വീസ് റോഡിലേക്ക് വാഹനങ്ങൾ പോകുന്ന ഭാഗത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടതിനാൽ വാഹനങ്ങൾക്ക് വേഗതയിൽ പോവാൻ കഴിയാത്തതുകൊണ്ട് ദേശീയപാതയിൽ ഗതാഗത കുരുക്ക്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന റോഡിലാണ് ഗതാഗത കുരുക്ക്. ജെസിബി വരുത്തി കുഴി കോൺക്രീറ്റ് വേസ്റ്റും, കോറിവേസ്റ്റും നികത്തി ബ്ലോക്ക് തീർക്കാനുള്ള ശ്രമത്തിലാണ് പോലിസും നാട്ടുക്കാരും..