ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും..

announcement-vehcle-mic-road

തൃശ്ശൂർ: ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പുസംവിധാനത്തിന്റെ ഭാഗമായി ജില്ലയിൽ ആറിടത്ത് ചൊവ്വാഴ്‌ച സൈറൺ മുഴങ്ങും. വിവിധ സമയങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. എം.പി.സി.എസ്. കടപ്പുറം, ജി.എഫ്.എസ്.എസ്.എസ്. നാട്ടിക, മണലൂർ ഐ.ടി.ഐ., ജി.എഫ്.എസ്.എസ്.എസ്. കയ്പമംഗലം, എം.പി.സി.എസ്. അഴീക്കോട്, ചാലക്കുടി മോഡൽ സ്കൂൾ എന്നിവിടങ്ങളിലെ സൈറണുകളാണ് മുഴങ്ങുക. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായാണിത്. സൈറൺ കേട്ട് പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.