ട്രോളിങ് നിരോധനം അർധരാത്രി മുതൽ നിലവിൽ വന്നു…

52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽ വന്നു. ജൂലായ് 31-നാണ് അവസാനിക്കുക. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാം.