തൃശ്ശൂർ മണ്ഡലത്തിലെ വോട്ടെണ്ണലിൽ പ്രതിസന്ധി..

പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകളുടെ രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് ആരോപിച്ച് കൗണ്ടിംഗ് ഏജന്റുമാർ രംഗത്തുവന്നതിനെ തുടർന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. ക്രമനമ്പർ ശരിയായി രേഖപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടെന്നതാണ് ഏജന്റുമാർ ആരോപിക്കുന്നത്. ഇതിനെ ത്തുടർന്ന് തൃശ്ശൂരിൽ പോസ്റ്റൽ 10 ശതമാനത്തോളം വോട്ടുകൾ നീക്കിവച്ചു.