മുഖ്യമന്ത്രിയുടെ വിദേശയാത്ര അനൗദ്യോഗികം..

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തിയ വിദേശയാത്ര ഔദ്യോഗികമല്ലെന്ന് വിവരാവകാശരേഖ. യാത്രയ്ക്ക് ഖജനാവിൽ നിന്ന്‌ പണം ചെലവാക്കിയിട്ടില്ല. സ്വന്തം ചെലവിലാണ് യാത്രനടത്തിയത്. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ലെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ദുബായ്, ഇൻഡൊനീഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്ക് മുഖ്യമന്ത്രിയും കുടുംബവും നടത്തിയ യാത്ര സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു.