ഭാഗിക ഗതാഗത നിയന്ത്രണം..

announcement-vehcle-mic-road

തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനും പെട്രോള്‍ പമ്പിനും സമീപം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് 15 മുതല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് വലപ്പാട് അസി. എന്‍ജിനീയര്‍ അറിയിച്ചു.

ഈ ഭാഗത്ത് ഇരു വശത്ത് നിന്നും വരുന്ന ബസ്, ടിപ്പര്‍, ടോറസ് മുതലായ വലിയ വാഹനങ്ങള്‍ റോഡിന്റെ ഒരു വശത്തൂടെയും, കാഞ്ഞാണി ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിച്ച് പാവറട്ടി ഭാഗത്തേക്കും പാവറട്ടി ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ തിരിച്ചും ഇതേ വഴി പോകേണ്ടതാണ്.