നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം അറസ്‌റ്റിൽ..

വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമാമസ്ജിദിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശൂർ ഒല്ലൂർ പെരുവൻ കുളങ്ങര ഐനിക്കൽ വീട്ടിൽ നവീനിനെയാണ് (25) വടക്കഞ്ചേരി പൊലീസ് അറസ്റ്റ‌് ചെയ്തത്. കഴിഞ്ഞ ദിവസമാണു മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.