ലോകത്താകമാനം ഭീതിവിതച്ചുകൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ ലോകമൊന്നടകം പൊരുതുമ്പോൾ നാടിനു തങ്ങളാൽ കഴിയുന്ന സഹായം നൽകി മാതൃകയാവുകയാണ് കുറച്ച് കുരുന്നുകൾ. വിഷു കൈനീട്ടമായി ലഭിച്ച തുകയെല്ലാം സമാഹരിച്ച് നാടിനു വേണ്ടി സമർപ്പിക്കുകയാണിവർ. പത്തു വയസുപോലും തികയാത്ത ഇവർ മുതിർന്നവർക്കുമുന്നിൽ മാനവികതയുടെ ഉത്തമ ഉദാഹരണം തീർക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് തിരുവിലാമലയിലെ ആറോളം കുട്ടികളിൽ നിന്നും 4482/ രൂപയാണ് യു ആർ പ്രദീപ് എം എൽ എ
ഏറ്റുവാങ്ങിയത് . നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ തിരുവില്ല്വാമല മലയില്‍ വീട്ടില്‍ ആല്ബിന്,നേഴ്സറി വിദ്യാര്‍ത്ഥിയായ അർജ്ജുൻ, എന്നീ കുട്ടികള്‍ സ്കൂള്‍ തുറക്കുമ്പോള്‍ പേന, പെന്‍സില്‍, നോട്ട് ബുക്ക് എന്നിവ വാങ്ങാന്‍ ഹുണ്ടികയില്‍ നിക്ഷേപിച്ച് വെച്ച 1242/ രൂപ,
തിരുവില്ല്വാമല കുത്താംപുള്ളി രമ്യപ്രസാദ് ഹാന്‍ഡ്ലൂംസ് ഉടമയുടെ മകള്‍ നേഴ്സറി വിദ്യാര്‍ത്ഥിയായ നവ്യശ്രീ 2030/ രൂപ , നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ കണിയാര്‍കോട് ആരുണോദയം വീട്ടില്‍ ജോസ്ന 400 രൂപ, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ തിരുവില്ല്വാമല എരവതൊടി തങ്കമണി നിവാസില്‍ ശ്രീഷ 510 രൂപ , നേഴ്സറി വിദ്യാര്‍ത്ഥിയായ തിരുവില്ല്വാമല തങ്കമണി നിവാസില്‍ ശ്രീ ലക്ഷ്മി 300/ രൂപ, എന്നിവരാണ് നാടിനു മാതൃകയായത്.