അതിജീവനം മരുന്ന് വിതരണം ഇന്ന് പൂർത്തിയാകും..

നിയോജകമണ്ഡലത്തിലെ
പാവപ്പെട്ടവർക്കുള്ള മരുന്ന് വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാകും,
വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി അയ്യായിരത്തോളമാളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കുറിപ്പടികളിൽ ഭൂരിഭാഗം പേർക്കും മുഴുവൻ മരുന്നുകളും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ അപൂർവ്വം ചിലർക്ക് ചില മരുന്നുകളുടെ ലഭ്യതകുറവ് മൂലവും, ചിലരുടെ കുറിപ്പടികളുടെ പ്രിന്റ് മനസ്സിലാകാത്തതുമൂലവും മരുന്ന് നൽകാൻ കഴിഞ്ഞിട്ടില്ല, ഇവർ mla ഓഫിസിൽ 30ന് ശേഷം നേരിട്ട് എത്തി ലിസ്റ്റ് നൽകേണ്ടതാണ്.
പഞ്ചായത്ത്‌, നഗരസഭ എന്നിവിടങ്ങളിൽ മരുന്ന് വിതരണം നടത്തുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്, ഇതനുസരിച്ചും മരുന്ന് ലഭ്യമാകാത്ത ഹാർട്ട്, കിഡ്നി, ലിവർ, കാൻസർ എന്നീ അസുഖംമുള്ള വളരെ പാവപ്പെട്ടവർക്ക് ജനപ്രതിനിധികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടർന്നും മരുന്ന് നൽകുന്നതാണ്.