ആലപ്പുഴ- കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍. സ്വാഭാവിക പ്രതിഭാസമാണെന്ന് പരിശോധന നടത്തിയ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കി.
850 മീറ്റര്‍ ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. ഇതേ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകാനെത്തിയ തൊഴിലാളികള്‍ക്ക് വള്ളമിറക്കാനായില്ല. മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തിയ വള്ളങ്ങള്‍ക്ക് കരയിലേക്ക് എത്താനും കഴിഞ്ഞില്ല ഏതാനും വള്ളങ്ങള്‍ ചെളിയിലുറച്ചു.
കഴിഞ്ഞ രാത്രിയില്‍ ചെളിത്തട്ട് രൂപം കൊണ്ട ഭാഗത്തിന് സമീപം കടലാക്രമണം രൂക്ഷമായിരുന്നു. 2004 ല്‍ സുനാമി ഉണ്ടായപ്പോഴും ഓഖി ചുഴലിക്കാറ്റടിച്ചപ്പോഴും കടല്‍ ഇതു പോലെ ഉള്‍വലിഞ്ഞിരുന്നു. അതാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയ്ക്ക് കാരണമായത്.