ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാല കവർന്നു..

ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാലകവർന്നു. മരത്താക്കര കാട്ടിക്കുളം സജീവൻറെ ഭാര്യ ബിന്ദുവിൻ്റെ അരപ്പവൻ്റെ മാലയാണ് ആദ്യം പൊട്ടിച്ചത്. ജോലികഴിഞ്ഞ് ഒല്ലൂരിൽ നിന്നു മരത്താക്കരയിലുള്ള വീട്ടിലേക്ക് നടന്നു വരുമ്പോൾ മരത്താക്കര ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം മോട്ടർ സൈക്കിളിൽ ഹെൽമറ്റ് വച്ചു വന്ന 2 യുവാക്കൾ മാല പൊട്ടിക്കുകയായിരുന്നു.

7.30നു അഞ്ചേരി മരിയാപുരത്തു കോനിചാമ്പുറം വീട്ടിൽ സ്‌റ്റാൻലിയുടെ ഭാര്യ പുഷ്പയുടെ 3 പവന്റെ മാലയും പൊട്ടിച്ചു. പുഷ്‌പ നിലവിളിച്ച് പിറകെ ഓടിയെങ്കിലും മോഷ്‌ടാക്കൾ കടന്നു.

8 മണിക് ഇളംതുരുത്തി ജക്ഷനു സമീപം മുണ്ടനാടൻ വിട്ടിൽ ഭാസ്ക്‌കരന്റെ ഭാര്യ ഓമനയുടെ 5 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു. തലോർ പനയംപാടത്ത് വീട്ടമ്മയായ രമ്യയുടെ മാല പൊട്ടിക്കാനുള്ള ശ്രമവും നടന്നു. മൂന്നിടത്തും ഒരേസംഘം മാല കവർന്നത്.