പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്..

policeman-vehcle-thrissur-vartha-news-kerala-police-viyyur

പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിന തടവിനും 3.70 ലക്ഷം പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി ഇമ്മട്ടി വീട്ടില്‍ എബിന്‍ (24) നെയാണ് ജഡ്ജ് ജയപ്രഭു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ തുക അടക്കാത്ത പക്ഷം 3 വര്‍ഷവും 2 മാസവും കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 32 രേഖകളും 6 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു.