ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തൃശ്ശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്തുനിന്ന് വരുന്നവ മുള്ളൂർക്കരയിൽനിന്ന് തിരിഞ്ഞ് വരവൂർ, കുണ്ടന്നൂർ, വ്യാസ കോളേജ് വഴി കുറാഞ്ചേരിയിലൂടെയും സംസ്ഥാനപാതയിൽ പ്രവേശിക്കണം.

തൃശ്ശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി പോകണം. ഓട്ടുപാറ മുതൽ അകമല വരെ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.