കാട്ടാന കൃഷി നശിപ്പിച്ചു..

മരോട്ടിച്ചാൽ ചുള്ളിക്കാവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കള്ളിപ്പറമ്പൻ ലോലപ്പന്റെ 1350 വാഴയും പാപ്പച്ചന്റെ 250 വാഴയും വിൽസന്റെ 250 കപ്പയുമാണ് നശിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. കഴിഞ്ഞ വർഷത്തെ കൃഷിനാശത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 3 ദിവസമായി കാട്ടാനക്കൂട്ടം മേഖലയിലുള്ളതായി നാട്ടുകാർ പറയുന്നു.