23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്..

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍, നാലു മുനിസിപ്പാലിറ്റി, 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടുന്നത്. വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണല്‍.