ഗുരുവായൂർ ഉത്സവം..

uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ഉത്സവക്കൊടി കയറ്റും. ഉത്സവത്തിനു തുടക്കം കുറിച്ച് ആനയോട്ടം ഇന്നു 3ന് മഞ്ജുളാലിൽ നിന്ന് ആരംഭിക്കും. 10 ആനകൾ പങ്കെടുക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ദേവദാസ്, രവികൃഷ്ണൻ, ഗോപീകണ്ണൻ എന്നീ ആനകളെ ഓടിക്കും.

കലാപരിപാടികൾക്കു തുടക്കം കുറിച്ചു കലാമണ്ഡലത്തിൻ്റെ കഥകളി അരങ്ങേറും. നളചരിതം മൂന്നാംദിവസം കഥയിലെ ബാഹുകനായി കലാമണ്ഡലം ഗോപി അരങ്ങിലെത്തും. ഇന്നു രാവിലെ ആനയില്ലാ ശീവേലിയാണ്.
ഭഗവാന്റെ തങ്കത്തിടമ്പ് കീഴ്ശാന്തി കയ്യിലെടുത്തു നടന്നാണ് ശീവേലി പൂർത്തിയാക്കുന്നത്. വർഷത്തിൽ ഉത്സവാരംഭ ദിവസം മാത്രമാണ് ഗുരുവായൂരിൽ ആനയില്ലാതെ ശീവേലി നടക്കുന്നത്. 3 വേദികളിൽ രാവിലെ മുതൽ കലാപരിപാടികൾ. നാളെ മുതൽ രാവിലെ കഞ്ഞിയും പുഴുക്കും രാത്രി സദ്യയും ഭക്‌തർക്കു നൽകും.