സൂര്യാഘാതം തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം അനുവദിക്കണം..

Thrissur_vartha_new_wheather

ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴില്‍ സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും സമയക്രമം എല്ലാ തൊഴിലുടമകളും പാലിക്കണമെന്നും അറിയിച്ചു.

തൊഴിലാളികളെ സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തൊഴില്‍ ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ ലേബര്‍ ഓഫീസറെയോ ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയോ അറിയിക്കണമെന്നും തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.