ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും. മൂന്നാം പട്ടയ മേളക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.