നായരങ്ങാടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്..

വടക്കേകാട്: നായരങ്ങാടി പഞ്ചായത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക്. സ്‌കൂട്ടർ യാത്രക്കാരായ മാറഞ്ചേരി കടവുങ്ങൽ വീട്ടിൽ പ്രദീപ്(45), സബിത(35) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടു പേർക്കും കാലിനും, തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുന്നംകുളം മലങ്കര ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.