കമ്പിവേലിയിൽ കടുവ കുടുങ്ങി..

കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്.

വനത്തോട് ചേർന്ന പ്രദേശത്താണ് കടുവ എത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മണത്തണ സെക്ഷന് കീഴിലുള്ള പ്രദേശത്താണ് സംഭവം. നാട്ടുകാരെ പ്രദേശത്തേക്ക് കടത്തി വിടുന്നില്ല. കുടുങ്ങിയ കടുവയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.