കുറുമാലിയിൽ വൻ തീ പിടുത്തം..

Thrissur_vartha_district_news_nic_malayalam_palakkad_fire

പുതുക്കാട് കുറുമാലിയിൽ പാടത്ത് വൻ തീപിടുത്തം. സമീപത്തെ ഓട്ടുകമ്പനിയിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാറുകളും വാഹനങ്ങളുടെ പാർട്സുകളും കത്തിനശിച്ചു. റെയിൽ പാളത്തിന് തൊട്ടരികെ വരെ തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കിയത്.