മെഡി. കോളജ് ഡോക്ടർമാർക്ക് കൂട്ട സ്‌ഥലംമാറ്റം..

thrissur-medical-collage

ഇടുക്കിയിലെയും കോന്നിയിലെയും ഗവ. മെഡിക്കൽ കോളജുകളെ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ നിന്നു രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്കു കൂട്ട സ്ഥലംമാറ്റം. വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 61 പേരെയാണു മാറ്റിയത്. തൃശൂരിൽ നിന്നു 11 പേർക്കാണു സ്‌ഥലംമാറ്റം. ഇടുക്കിയിലേക്ക് 28 പേരെയും കോന്നിയിലേക്ക് 33 പേരെയും അടിയന്തരമായി മാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവു പുറപ്പെടുവിച്ചു.