തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്…

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കോഴിക്കോട് ഭാഗത്തു നിന്നു വന്ന സ്വകാര്യ സൂപ്പർ ഫാസ്റ്റ‌് ബസും പൂങ്കുന്നം ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെക്കോട്ടയിൽ കേരളവർമ കോളജ് ജംക്ഷന് സമീപം രാത്രി 11നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.