തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് അണുവിമുക്തമാക്കുന്നതിന് റോബോട്ട്. തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബിൽ നിർമ്മിച്ചതാണ് സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 എന്ന പേരിട്ടിരിക്കുന്ന റോബോട്ട്.കോവിഡ് ഐസൊലേഷൻ വാർഡ് അണുവിമുക്തമാക്കുന്നതിനും മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനും ഈ സെമിഓട്ടോമാറ്റിക് റോബോട്ട് സഹായകരമാകും. തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കോവിഡ് സെല്ലിന്റെ കീഴിൽ കംപ്യൂട്ടർ സയൻസ് അധ്യാപകനായ
പ്രൊഫ. അജയ് ജെയിംസിന്റെ നേതൃത്വത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അശ്വിൻ കുമാർ, ചെറിയാൻ ഫ്രാൻസിസ് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ സൗരവ്.പി.എസ്, പ്രണവ് ബാലചന്ദ്രൻ എന്നിവരാണ് റോബോട്ടിനെ നിർമ്മിച്ചിട്ടുള്ളത്.തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് പി.ടി.എ യുടെ ധനസഹായത്തോടെയാണ് റോബോട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.മന്ത്രി എ സി മൊയ്തീൻ റോബോട്ട് പ്രവർത്തിപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ ആൻഡ്രൂസ് , ആരോഗ്യ കേരളം ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഡോ. ടി.വി.സതീശൻ, പുതിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ.എം ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.