
സ്വരാജ് റൗണ്ടിൽ സമ്പൂർണ വെളിച്ചം വരുന്നു. റൗണ്ടിലെ ഔട്ടർ ഫുട്പാത്തിലാണു കോർപറേഷൻ പുതിയ തെരുവു വിളക്കുകൾ വരുന്നത് 150 പുതിയ തെരുവു വിളക്കുകളാണു സ്ഥാപിച്ചത്. ഇവയെല്ലാം തന്നെ കൂടുതൽ പ്രദേശത്തു വെളിച്ചം നൽകാൻ കഴിവുള്ള എൽഇഡി വിളക്കുകളാണ്. ഔട്ടർ ഫുട്പാത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
ഇവ സ്ഥാപിച്ച ശേഷവും ഏതെങ്കിലും പ്രദേശത്തു വെളിച്ചമില്ലെങ്കിൽ അവകൂടി സ്ഥാപിക്കും. ഔട്ടർ ഫുട്പാത്തിൽ തെരുവു വിളക്കു സ്ഥാപിക്കേണ്ടതു കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ ഇതുവരെ അത്തരം നീക്കം ഉണ്ടായിട്ടില്ല. വിളക്കുകൾക്കൊപ്പം തന്നെ ആവശ്യമായ സ്ഥലത്തു രാത്രിയും കാണാവുന്ന ലൈറ്റുള്ള ദിശാ ബോർഡുകളും വൈകാതെ സ്ഥാപിക്കും. ഇവ കൃത്യമായി പരിപാലിക്കാനുള്ള സംവിധാനംകൂടി ഏർപ്പെടുത്തിയാണു സ്ഥാപിക്കുന്നത്.