കൈപ്പറമ്പിൽ മകൻ അമ്മയെ വെട്ടി ക്കൊല പ്പെടുത്തി.

thrissur arrested

കേച്ചേരി: കൈപ്പറമ്പ് എടക്കളത്തൂരിൽ അമ്മയെ മകൻ വെട്ടി ക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് മരി ച്ചത്. മകന്‍ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനിടെ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.

അമ്മയെ വെട്ടിയ വിവരം സന്തോഷ്‌ തന്നെയാണ് പോലീസിനെ അറിയിച്ചത്.
പേരാമംഗലം പോലീസ് എത്തിയാണ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡി. കോളേജില്‍ എത്തിച്ചത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്നോടെ ചന്ദ്രമതി മ രിച്ചു. വെട്ടുകത്തി കൊണ്ടാണ് വെട്ടിയത്. തലക്കും താടിക്കുമാണ് വെട്ടേറ്റത്.
സന്തോഷിനെ അവിടെ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.