തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയിലെ ദര്‍ശന സമയം കൂട്ടും..

ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. നിലവില്‍ നാല് മണി മുതല്‍ 11 മണി വരെയാണ് ഉച്ചകഴിഞ്ഞുള്ള ദര്‍ശന സമയം. ഇത് 3 മണിമുതല്‍ 11 മണി വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും.

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദർശന സമയം രണ്ട് മണിക്കൂർ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ച് അറിയിക്കാനും കോടതി നിർദേശം നൽകി.