കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തമിഴ്നാട് കേരള അതിർത്തിയായ മലക്കപ്പാറയിലെ ഊടുവഴികളിലൂടെയുള്ള കടന്നുകയറ്റം തടയാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന ശക്തമാക്കാൻ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി.
റൂറൽ എസ്പി കെ പി വിജയകുമാറും കളക്ടറും മലക്കപ്പാറ അതിർത്തി ചെക്ക് പോസ്റ്റ് സന്ദർശിക്കുകയും സുരക്ഷാ ക്രമീകരണത്തിന് വേണ്ട കാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ശേഷം മലക്കപ്പാറ അടിച്ചിൽതൊട്ടി കോളനി സന്ദർശനവും നടത്തി. സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷനും പലവ്യഞ്ജനങ്ങളും ഈ പ്രദേശത്ത് വിതരണം ചെയ്യുകയും ആയുർവേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഔഷധങ്ങൾ നൽകുകയും ചെയ്തു.