ചാവക്കാട് നഗരത്തിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട്: ചാവക്കാട് നഗരത്തിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി. മണത്തല പഴയ പാലത്തിന് അടുത്ത് വലിയകത്ത് വീട്ടിൽ സെയ്തുവിന്റെ മകൻ അഫ്സൽ (33)നെ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് സബ് ജയിലിന് കിഴക്ക് ഭാഗത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ വരാന്തയിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തെ വ്യാപാരികൾ ആണ് മൃതദേഹം ആദ്യം കണ്ടത്. ചാവക്കാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.