തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

bike accident

പാലക്കാട്- തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. വഴക്കുംപാറയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും മിനി ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. 20 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. പോലീസും മറ്റ് യാത്രികരും പ്രദേശവാസികളും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും വിനോദയാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു സംഘം.