ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം..

ചാലക്കുടി പോലീസ് കസ്റ്റഡിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫർമറിൽ കയറുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണ് പരിക്കേറ്റു. ചാലക്കുടി സ്വദേശിയായ ഷാജിക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.