തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ സംഘർഷം. 2 പേരെ ബ്ലൈഡ് കൊണ്ട് വരഞ്ഞു പരിക്കേറ്റു.

    thrissur arrested

    തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ സംഘർഷം. 2 പേരെ ബ്ലൈഡ് കൊണ്ട് വരഞ്ഞു പരിക്കേറ്റു. അൽപ സമയം മുൻപ് ആണ് ശക്തൻ സ്റ്റാൻഡിൽ ഈ നാടകീയ സംഘർഷം അരങ്ങേറിയത് . ശക്തൻ സ്റ്റാൻഡിൻ്റെ മൂത്രപുരയുടെ സമീപത്തായി രക്തം വാർന്ന നിലയിൽ ആണ് പരിക്കേറ്റ ഒരാളെ കണ്ടത് . ഇത് കണ്ടു ആളുകൾ തടിച്ചുകൂടി . ഒരാൾ ഓടി രക്ഷ പെടുകയായിരുന്നു .

    സംഭവത്തെ തുടർന്ന് രണ്ട് പേരെ പോലീസ് തടഞ്ഞ് വെച്ചിട്ടുണ്ട്. എന്നാൽ ഇവരാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനുള്ള സാഹചര്യവും കൂടുതൽ വിശദാശങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.