ഇപ്പോൾ എല്ലായിടത്തും താരം ചക്കക്കുരുവാണ്. അങ്ങനെയാണ് കുറ്റൂർ സ്വദേശിയായ സരൂപ് ശിവ ഈസ്റ്റർ പ്രമാണിച്ച് ചക്കക്കുരുവിൽ വേറിട്ടൊരു പരീക്ഷണം നടത്തിയത്. ചക്കക്കുരുവിൽ അവസാനം വിരിഞ്ഞത് കുഞ്ഞ് യേശുക്രിസ്തുവാണ്. ചെന്നൈയിലെ ത്രീ ഡി ഡിസൈനിംഗ് ജോലി ഉപേക്ഷിച്ചാണ് സരൂപ് ശില്പ നിർമ്മാണത്തിൽ ഇറങ്ങിയത്.
നിരവധി ശിൽപങ്ങളാണ് ഇതിനകം ഇൗ കലാകാരൻ തയ്യാറാക്കിയത്. ദൈവങ്ങളും കൈവിട്ട സാഹചര്യം ആണെന്നറിയാം എന്നാലും നമ്മുക്കു അവരെ കൈ വിടാൻ പറ്റില്ലല്ലോ , വിശ്വാസം ആണ് നമ്മുടെ കെട്ടുറപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് സരൂപ് ശിവ ശിൽപം ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.