ജില്ലയിലെ മലയോര മേഖലയിലെ 11 വില്ലേജുകളിൽ ജൂൺ 30ന് ഹർത്താൽ ആചരിക്കുമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി . പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നുർക്കര, ആറ്റൂർ, മണലിത്തറ, വരന്തരപ്പിള്ളി, തെക്കുംകര, കരുമത്ര, മറ്റത്തൂർ എന്നീ വില്ലേജുകളിലാണ് ഹർത്താൽ.
പാരിസ്ഥിതിക സംവേദക മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ