പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാൻ‍ ORS പാനീയം…

കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഇനിമുതൽ ഡ്യൂട്ടി സ്ഥലത്ത് ORS പാനീയം എത്തിച്ചു നല്‍കും. പ്രസിദ്ധ മരുന്ന് ഉത്പാദകരായ സിപ്ല ഹെൽത്ത് കെയർ കമ്പനിയാണ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ‍ ഉൾപെടുത്തി പോലീസിന് ORS പാനീയം ലഭ്യമാക്കിയത്.

തൃശൂർ‍ സിറ്റി പോലീസ് ഓഫീസിൽ‍ നടന്ന ചടങ്ങിൽ സിപ്ല കമ്പനി പ്രതിനിധി വിനോദ് ചന്ദ്രനിൽ‍ നിന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ് ഉൽ‍പന്നം ഏറ്റുവാങ്ങി. തൃശൂർ നഗരത്തിലും വാണിയമ്പാറ ജില്ലാ അതിർ‍ത്തിയിലും ഡ്യൂട്ടി നിർ‍വ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർ‍ക്ക് കമ്മീഷണർ‍ നേരിട്ടെത്തിയാണ് ORS പാനീയം വിതരണം ചെയ്തത്.