കയ്പമംഗലത്ത് വാഹനാപകടം യുവാവ് മരിച്ചു..

കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. ഇന്നലെ രാത്രി ആയിരുന്നു അപകടം. എറണാകുളം കൂത്താട്ടുകുളം സ്വദേശി ഇലവത്തോട്ടിയിൽ രതീഷ് (40)ആണ് മരിച്ചത്.

എറണാകുളത്ത് നിന്നും ജോലിക്കായി കയ്പമംഗലത്ത് എത്തിയ ശേഷം സുഹൃത്തുമായി ബൈക്കിൽ ബീച്ചിൽ പോയി വരുമ്പോഴായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി സൻസിൽന് സാരമായി പരിക്കുണ്ട്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.