2 കിലോ കഞ്ചാവുമായി സേലം സ്വദേശി അറസ്റ്റിൽ… 

kanjavu arrest thrissur kerala

നഗര മദ്ധ്യത്തിൽ 2 കിലോ കഞ്ചാവുമായി തമിഴ്നാട് കല്ലകുറിച്ചിയിലെ ചിന്നസേലം സ്വദേശിയായ അഗ്രഹാരത്തിൽ രാജ (47) എന്നയാളെയാണ് ഈസ്റ്റ്‌ പോലീസും ക്രൈം സ്‌ക്വാഡും ചേർന്ന് തെക്കേ ഗോപുര നടയിൽ നിന്നും അറസ്റ് ചെയ്തത്.

ടൌണിലെ തേക്കിൻകാട് മൈതാനത്തിനെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്നു എന്ന വിവരം പോലീസിന് നേരത്തെതന്നെ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജയെ അറസ്റ്റ്‌ ചെയ്തത്.

ചോദ്യം ചെയ്തതിൽ രാജയ്ക്‌ തമിഴ് നാട്ടിൽ സമാന കേസുകൾ നിലവിൽ ഉള്ളതായി അറിവായിട്ടുണ്ട്. നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെ ന്നും ഈസ്റ്റ് പോലീസ് അറിയിച്ചു.