വടക്കഞ്ചേരി : തിങ്കളാഴ്ച ഉച്ചയോടെയാണ് 3 ദിവസം പഴക്കമുണ്ടായിരുന്ന 55 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. കൊലപാതകമാണോ കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ താണോ എന്നും പരിശോധിക്കും.
തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായും കൂടുതൽ വിവരങ്ങൾക്ക് മുടപ്പല്ലൂർ ടൗണിലെ കടകൾക്ക് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും എന്നും പോലീസ് പറഞ്ഞു.