അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം…

policeman-vehcle-thrissur-vartha-news-kerala-police-viyyur

സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. വാഹനങ്ങൾ അതിർത്തിയിൽ കർശന പരിശോധന നടത്താൻ 24 മണിക്കൂറും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് മാരുടെ നേതൃത്വത്തിൽ സ്റ്റാറ്റിക് സർവലെൻസ് ടീമും ഫ്‌ളൈയിങ് സ്‌ക്വാഡും നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടു വരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ വോട്ടിനായി പണം നൽകിയാലും പിടി വീഴും.

thrissur district

13 നിയോജക മണ്ഡലങ്ങളിലായി മൂന്നു വീതം ആകെ 39 ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ പ്രവർത്തിക്കും. ജില്ലയിൽ പാലക്കാട് -തമിഴ്നാട് , എറണാകുളം , മലപ്പുറം ജില്ലാ അതിർത്തിയിൽ നിരീക്ഷണമുണ്ടാകും. 78 സ്‌ക്വാഡുകൾ പ്രവർത്തിക്കും. അച്ചടിച്ച ആളിന്റെയും പ്രിന്റിംഗ്പ്രസിന്റെയും പേരില്ലാതെ ലഘുലേഖകൾ വാഹനങ്ങളിലെ ത്തിച്ചാലും കുടുങ്ങും. മതിയായ തെളിവുകൾ ലഭ്യമാക്കിയാൽ മാത്രമേ പിടികൂടിയ പണം വിട്ടു കൊടുക്കുകയുള്ളൂ. മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് ചെലവുകൾ നിർവ്വഹിക്കുന്നതിൽ തുല്യനീതി ഉറപ്പാക്കാനും ജില്ലാതല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ഷാഡോ രജിസ്റ്റർ സൂക്ഷിക്കും.

സ്റ്റാറ്റിക് സർവേ ലെൻസ്ടീം, വീഡിയോ വ്യൂവിംഗ് ടീം. ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയും നീരീക്ഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. ഇവർക്ക് അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ പരിശീലനം നൽകിയിരുന്നു. 13 നിയോജക മണ്ഡലങ്ങളിലും ചിലവ് നിരീക്ഷിക്കുന്നതിന് ഒരോ ഒബ്‌സർവർമാരെയും രണ്ട് അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് അക്കൗണ്ടൻ്റ് മാർ ഉൾപ്പെടെ 39 പേർ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്.